Posts

Image
ഇത് ഗിരീഷ് മാഷ്.... എടവിലങ്ങ് പഞ്ചായത്തിലെ 1-ാം വാർഡ് മെമ്പറും സി.പി.ഐ .ബ്രാഞ്ച് സെക്രട്ടറിയുമാണ് പഞ്ചായത്തിൽ കൊവിഡ് പോസറ്റീവായ 2 വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതുവാൻ മാഷുടെ സ്വന്തം വാഹനത്തിൽ സൗകര്യമൊരുക്കി മാഷ് തന്നെ അവരെ പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു. പ്രിയപ്പെട്ട ഒന്നാം വാർഡിലെ വോട്ടർമാരെ നിങ്ങൾക്ക് തെറ്റിയിട്ടില്ല .... മാഷേ .... ഹൃദയാഭിവാദ്യങ്ങൾ♥️♥️♥️♥️🚩🚩🚩🚩
Image
സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയം സാര്‍വ്വത്രിക സൗജന്യ വാക്‌സിനേഷന്‍  പുന:സ്ഥാപിക്കണം - സി പി ഐ ഇന്ത്യ സ്വതന്ത്രയായ കാലംമുതല്‍ നിലവിലിരുന്ന സാര്‍വ്വത്രിക സൗജന്യ വാക്‌സിനേഷന്‍ നയം പ്രധാനമന്ത്രിയുടെ പുതിയ വാക്‌സിന്‍ നയ പ്രഖ്യാപനത്തിലൂടെ അട്ടിമറിച്ചതില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ശക്തിയായി പ്രതിഷേധിച്ചു.  കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ താണ്ഡവമാടുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനംപേര്‍ക്ക് മാത്രമേ ഇതുവരെയായിട്ടും കോവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ.  മരുന്ന് ക്ഷാമം, ഓക്‌സിജന്‍ ക്ഷാമം, കിടക്കകളുടെ ദൗര്‍ലഭ്യം, വെന്റിലേറ്റര്‍ അപര്യാപ്തത ഇതെല്ലാം രോഗാവസ്ഥയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രധാന തടസ്സങ്ങളായി പല സംസ്ഥാനങ്ങളിലും അനുഭവപ്പെടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചിരിക്കുന്നത്.  വാക്‌സിനുകള്‍ സൗജന്യമായി നല്‍കാം എന്ന വാഗ്ദാനം കാറ്റില്‍ പറത്തി വാക്‌സിനുകള്‍ മരുന്നു കമ്പനികള്‍ നിശ്ചയിക്കുന്ന വിലയില്‍ വില്‍ക്കാന്‍ മോദി സര്‍ക്കാര്‍ അനു
കോവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കും. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് തകര്‍ക്കാനുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. കോവിഡിന്റെ പീക്ക് ഡിലേ ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപനം കുറക്കാനാണ് ക്രഷിംഗ് ദ കര്‍വ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്.  കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമാണ്. രോഗലക്ഷണമില്ലാത്തവരെ ഹോം ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കുന്നതാണ്. എന്നാല്‍ മുറിയില്‍ തന്നെ ടോയിലറ്റ് സൗകര്യം ഇല്ലാത്തവരെ പഞ്ചായത്തിന്റെ സഹായത്തോടെ ഡൊമിസെയില്‍ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കുന്നതാണ്. ചെറിയ രോഗലക്ഷണമുള്ളവരെ സിഎഫ്എല്‍ടിസികളിലും സിഎസ്എല്‍ടിസികളിലും ഗുരുതര രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലും ചികിത്സിക്കുന്നതാണ്.  ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മരണനിരക്ക് വളരെ കൂടിയപ്പോഴും കേരളത്തിലെ മരണനിരക്ക് ഇപ്പോഴും 0.4 ശതമാനം മാത്രമാണ്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ